ബിരിയാണിയിൽ ചിക്കൻ പീസില്ലാത്തതിനാൽ വിവാഹ സത്കാരത്തിനിടയിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ഒരു വിവാഹ സത്കാരത്തിനിടയിലാണ് സംഭവം. വിളമ്പുന്ന ബിരിയാണിയിൽ ചിക്കൻ്റെ ലെഗ് പീസ്സില്ലെന്ന് വരൻ്റെ കൂടെയെത്തിയവർ വധുവിൻ്റെ വീട്ടുകാരോട് പറഞ്ഞ് തുടങ്ങിയ തർക്കമാണ് തല്ലിലേക്ക് എത്തിയത്. തല്ലിൻ്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം മറ്റൊരുതലത്തിലേക്ക് എത്തുകയായിരുന്നു. പ്രകോപിതരായ ആളുകൾ, വിവാഹ മണ്ഡപത്തിലെ കസേരകൾ തല്ലി തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.