ശീതള പാനിയങ്ങളുമായി പോയി ലോറി മറിഞ്ഞ അപകടത്തിൻ്റെ ദൃശ്യങ്ങളാണിത്. ആന്ധ്രാപ്രദേശിലെ നെല്ലുരിലാണ് സംഭവം. കയ്യിൽ കിട്ടിയ ബോട്ടിലുകളുമായി ആളുകൾ പായുന്ന കാഴ്ച കാണാം. പെപ്സിയും, കോളയും, സെവനപ്പുമടക്കം കയറ്റിപ്പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവം കണ്ട ജനം പാഞ്ഞടുക്കുകയും കയ്യിൽ കിട്ടിയതെല്ലാം പെറുക്കി എടുത്ത് പോവുകയുമായിരുന്നു.