പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഒരു ജന്മദിനാഘോഷത്തിന്റെ വീഡിയോ വൈറലാകുന്നു. സ്റ്റേഷനിലെ പാര്‍ട്ട് ചടൈം സ്വീപ്പറായ പ്രകാശന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ഇന്‍സ്പെക്ടര്‍ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. സര്‍പ്രൈസായിരുന്നു ആഘോഷം. ആദ്യം പ്രകാശനെ ചോദ്യം ചെയ്യുന്നതുപോലെ പൊലീസുകാര്‍ അഭിനയിച്ചു. പിന്നാലെ കേക്ക് മുറിച്ചു ആഘോഷിച്ചു.