തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചെണ്ടക്കൊട്ടുന്നതാണ് ദൃശ്യങ്ങളിൽ. കഴിഞ്ഞ ദിവസം പാലക്കാട്ടെ പരിപാടിയിലായിരുന്നു അപൂർവ്വ നിമിഷം. പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച ചെണ്ടയിലായിരുന്നു അദ്ദേഹം കൊട്ടിയത്. ബിജെപി പാലക്കാട് അധ്യക്ഷൻ പ്രശാന്ത് ശിവനാണ് ചെണ്ട പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.