ഗോണ്ടിയ-ബറൗണി എക്സ്പ്രസിൻ്റെ തേർഡ് എസി കോച്ചിൽ കണ്ടെത്തിയ വിഷ പാമ്പ്. ട്രെയിനിൻ്റെ എസി കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് നിരവധി പേരാണ് തങ്ങളുടെ ആശങ്ക അറിയിച്ചത്.