ക്യാമറാമാനും കൂടെ ചാടട്ടെ എന്ന് പറഞ്ഞതു പോലെ പ്രതി വെള്ളത്തിലേക്ക് ചാടിയപ്പോൾ പോലീസും കൂടെ ചാടിയതാണ് സംഭവം. കർണ്ണാടകയിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ റൗഡി ഷീറ്റർ ദിലീപാണ് ഒരു തടാകത്തിലെ പോളകൾക്കിടയിൽ പോലീസിനെ കബളിപ്പിച്ച് ഒളിച്ചത്. മൂന്ന് ജാമ്യമില്ലാ വാറണ്ടുകൾ ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.