ശക്തമായ മഴയത്ത് തൻ്റെ പ്രവർത്തി കൊണ്ട് വൈറലായ പോലീസുകാരനാണ് വീഡിയോയിൽ. ശക്തമായ വെള്ളമൊഴുക്കിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കുപ്പികൾ വൈദ്യുതി പോസ്റ്റിനടിയിൽ കുടുങ്ങാതെ അദ്ദേഹം തൻ്റെ കാലുകൊണ്ട് തട്ടി മാറ്റുന്നത് കാണാം. സമീപത്ത് നിന്നും വീഡിയോ എടുത്തയാളാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹൈദരാബാദ് സിറ്റി പോലീസിനെയും വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പോലീസിൻ്റെ പ്രവർത്തനങ്ങളെ പുകഴ്ത്തുന്നതിനൊപ്പം മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്നതിനെ പറ്റിയും ആളുകൾ വീഡിയോക്ക് താഴെ സംസാരിക്കുന്നുണ്ട്.