വീട്ടില്‍ ആളെ കാണാത്തിനാല്‍ അയല്‍വാസിയെ കത്ത് ഏല്പിച്ച് പോസ്റ്റ് വുമണ്‍. ഇക്കാര്യം സിസിടിവിയിലൂടെ പോസ്റ്റ് വുമണ്‍ വീട്ടുടമയെ അറിയിച്ചു. കോട്ടയം ജില്ലയിലെ വൈക്കം വൈക്കപ്രയാര്‍ തപാല്‍ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമണ്‍ ആശയാണ് വൈറല്‍ വീഡിയോയിലെ താരം. ആശയെ നിരവധി പേരാണ് പ്രശംസിച്ചത്.