അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ആധുനികവൽക്കരിച്ച കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളാണ് ആധുനികവല്‍ക്കരിച്ചത്. അടിപൊളിയെന്നായിരുന്നു മന്ത്രിയുടെ ക്യാപ്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു.