ഉത്തര്‍പ്രദേശിലെ ഗോണ്ട മെഡിക്കല്‍ കോളേജിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നു. ആശുപത്രിയിലെ ഓക്സിജന്‍ പൈപ്പ്ലൈനിന് ചുറ്റും എലികള്‍ വിഹരിക്കുന്നതാണ് വീഡിയോയില്‍. സമീപത്തെ കിടക്കയില്‍ ഒരു രോഗി കിടപ്പുമുണ്ട്. ആശുപത്രിയില്‍ പോലും ശുചിത്വമില്ലാത്തതാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.