റോയൽ എൻഫീൽഡ് ബുള്ളറ്റിന് തീ പിടിച്ചതാണ് ദൃശ്യങ്ങളിൽ. സ്ഥലം എവിടെയാണെന്നുള്ളതിൽ വ്യക്തതയില്ല, എങ്കിലും സംഭവം കേരളത്തിൽ തന്നെയാണ്. ആദ്യം തീ പടർന്ന് വാഹനത്തിൻ്റെ ടാങ്കിന് അടുത്ത് വരെ എത്തുന്നതും, പിന്നീട് ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് തീ കെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.