ബീഹാറിലെ പാറ്റ്നയിൽ ഒരു സ്വർണ്ണക്കടയിൽ പട്ടാപ്പകൽ നടന്ന മോഷണമാണിത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ കടയിലെത്തിയ ശേഷം തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി ഏകദേശം 20 ലക്ഷം രൂപയുടെ ആഭരണങ്ങളുമായാണ് കടന്നത്. ഇതിൽ സ്വർണ്ണവും വെള്ളിയും ഉൾപ്പെടുന്നു. ഏപ്രിലിൽ നടന്ന മോഷണമാണിത്. ഇതിൻ്റെ സീസി ടീവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായിട്ടുണ്ട്.