ഇന്‍സ്റ്റഗ്രാം റീല്‍സിലും ഒരു കൈ നോക്കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ടെയ്ലർ സ്വിഫ്റ്റിന്റെ ഹിറ്റ് ഗാനമായ 'ഫേറ്റ് ഓഫ് ഒഫീലിയ'യ്ക്ക് അനുസരിച്ച് ചുവടുവെക്കുന്ന തരൂരിന്റെ റീൽ വൈറലാണ്. "35,000 വായിക്കാത്ത ഇമെയിലുകൾ, 5,000 വാട്സാപ്പ് സന്ദേശങ്ങൾ, എഴുതി തീർക്കാനുള്ള 15 ലേഖനങ്ങൾ... ഇവയ്ക്കിടയിലും തന്റെ സോഷ്യൽ മീഡിയ മാനേജരായ പെൺകുട്ടിക്ക് വീഡിയോ വേണമെന്ന് നിർബന്ധം പിടിച്ചാൽ പിന്നെ എന്ത് ചെയ്യും" എന്ന ക്യാപ്ഷനോടെയാണ് തരൂര്‍ റീല്‍ പങ്കുവച്ചത്. നിരവധി പേരാണ് തരൂരിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.