തെലങ്കാനയിലെ ഷംഷാബാദിലെ ഒരു വീഡിയോ വൈറലാകുന്നു. നിലോഫര്‍ ഔട്ട്ലെറ്റില് ആഹാര സാധനങ്ങള്‍ക്കിടയില്‍ പാറ്റ ഓടിക്കളിക്കുന്നതാണ് വീഡിയോയില്‍. ആഹാരം എങ്ങനെ ധൈര്യത്തോടെ കഴിക്കാനാകുമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു. ഫുഡ് ഔട്ട്ലെറ്റുകളിലെ വൃത്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ വീഡിയോ.