സിവിക് സെന്‍സ് എപ്പോഴും ചര്‍ച്ചാവിഷയമാണ്. എത്ര വിദ്യാഭ്യാസം ലഭിച്ചാലും ചിലര്‍ സംസ്കാരമില്ലാതെ പെരുമാറുന്നത് പതിവാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണാലിയിലേക്ക് ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒരു ട്രെയിന്‍ കോച്ചിന്റെ ഉള്‍വശം വൃത്തികേടാക്കിയെന്ന് ചൂണ്ടിക്കാട്ടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.