ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ഹൈവേയില്‍ വെള്ളി പോലെ തോന്നിക്കുന്ന മെറ്റലുകള്‍ കണ്ടെത്തി. ഇതറിഞ്ഞ ആളുകള്‍ സ്ഥലത്തെത്തി അത് പെറുക്കിയെടുത്തു. ഏതോ ലോറിയില്‍ നിന്ന് പോയ മെറ്റലുകളാണ് അത്. അത് എന്താണെന്ന് കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. എന്തായാലും ആളുകളുടെ തിരക്ക് കാരണം ഗതാഗതം തടസപ്പെട്ടു.