തീവണ്ടിയില്‍ കയറുന്നതിനിടെ വീണ യാത്രക്കാരനെ അത്ഭുതകരമായ രീതിയില്‍ രക്ഷപ്പെടുത്തി സ്റ്റേഷന് മാസ്റ്റര്‍. കര്‍ണാടകയിലെ പാണ്ഡവപുര സ്റ്റേഷന് മാസ്റ്റര്‍ അഭിജിത് സിങാണ് യാത്രക്കാരനെ രക്ഷിച്ചത്. യാത്രക്കാരന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റെയില്‍വേ പുറത്തുവിട്ട വീഡിയോ വൈറലാണ്.