ഇന്ത്യ-പാക് മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവും, കുല്‍ദീപ് യാദവും ഗ്രൗണ്ടില്‍ വച്ച് നടത്തിയ സൗന്ദര്യപിണക്കത്തിന്റെ വീഡിയോ ശ്രദ്ധേയമായിരുന്നു. സൂര്യയുടെ ഹസ്തദാനം ഗൗനിക്കാതെ കുല്‍ദീപ് പോകുന്നതായിരുന്നു വീഡിയോയില്‍. ക്യാച്ച് വിട്ടുകളഞ്ഞതിന് ഹാര്‍ദ്ദിക് പാണ്ഡ്യ കുല്‍ദീപിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയായിരുന്നു സംഭവം. ഇപ്പോഴിതാ, സൂര്യയും കുല്‍ദീപും ആ സംഭവം തമാശയ്ക്ക് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. സൂര്യ എക്സില്‍ പങ്കുവച്ച വീഡിയോ വൈറലാണ്.