നടൻ അജിത്തിൻ്റെ അമ്മയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ഒപ്പം നടി തൃഷയും. മെയ് 31-ന് വൈകുന്നേരമാണ് ഇരുവരും അജിത്തിൻ്റെ ചെന്നൈ പള്ളാവക്കത്തെ വസതിയിലെത്തിയത്. അജിത്തിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ച ഇരുവരും, അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി അന്തരിച്ചത്. 85 വയസ്സായിരുന്നു.കുറച്ചുദിവസമായി ഇവരുടെ ആരോഗ്യനില വഷളായിരുന്നു.