അങ്ങനെ ടെസ്ലയുടെ ട്രക്ക് ബെംഗളൂരുവിലും സ്പോട്ട് ചെയ്തു. വ്യത്യസ്തമായ ഡിസൈനിലും ഫീച്ചറുകളിലുമുള്ളതിനാലാണ് ടെസ്ല ട്രക്ക് എത്തിയിരിക്കുന്നത്. വേരിയൻ്റുകൾക്ക് അനുസരിച്ച് ഒറ്റ ചാർജിൽ ഏകദേശം 400 മുതൽ 550 കിലോമീറ്ററിലധികം റേഞ്ച് കൈവരിക്കാൻ ടെസ്ല ട്രക്കിന് സാധിക്കും. പൂജ്യത്തിൽ നിന്ന് 100 km/h വേഗത കൈവരിക്കാൻ വെറും 2.6 സെക്കൻഡ് മാത്രം മതി.