രാജസ്ഥാനിലെ കോട്ടയിൽ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് എക്സോസ്റ്റ് ഫാൻ ഹോളിൽ കുടുങ്ങി. വീട്ടിലെത്തിയ വീട്ടുകാര്‍ ഇത് കണ്ട് ഞെട്ടി. കുടുങ്ങിയിട്ടും കള്ളന് വീട്ടുകാരെ ഭീഷണിപ്പെടുത്തി. തന്റെ കൂട്ടാളികള്‍ പ്രദേശത്തുണ്ടെന്നും, തന്നെ വിട്ടയച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ പിടികൂടി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.