മൂന്ന് നില ബില്‍ഡിങ് ജെസിബി ഉപയോഗിച്ച് അനായാസം പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍. യുപിയിലെ ബന്ദയിലാണ് സംഭവം. ബാബേരു കോട്വാലി പ്രദേശത്ത് നടന്ന കയ്യേറ്റ വിരുദ്ധ നീക്കത്തിനിടെ, മൂന്ന് നിലയുള്ള ഒരു വീട് അബദ്ധത്തിൽ പൊളിച്ചുമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ബുൾഡോസർ ഓപ്പറേറ്റർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.