പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണ് സ്വദേശികളെ ഏതാനും ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ കടുവ പിടിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കടുവ കെണിയിലായത്.