ട്രെയിൻ വരുമ്പോൾ വൈദ്യതി ലൈനിൽ കയറി ഇരിക്കുന്ന രണ്ടു പേർ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ നിരവധി പേരാണ് കമൻ്റിടുന്നത്. എന്നാൽ അറ്റകുറ്റപ്പണിക്കായി ലൈനിൽ കയറിയവരാകാനാണ് സാധ്യത എന്നും അതല്ലാതെ ലൈനിൽ ഇരിക്കാൻ സാധിക്കില്ല എന്നുമാണ് ആളുകൾ വീഡിയോയിൽ പറയുന്നത്. എന്നാൽ വീഡിയോ എവിടെ നിന്നും എടുത്തതാണെന്നോ ഇവർ വൈദ്യതി ലൈനിൽ എന്താണ് ചെയ്യുന്നതെന്നോ വ്യക്തമല്ല.