വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലെ 'വാട്ടര്‍ ടെസ്റ്റി'ന്റെ വീഡിയോ വൈറലാകുന്നു. 180 കി.മീ വേഗതയില്‍ കുതിച്ചിട്ടും ട്രെയിനിലെ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ ഒരു തുള്ളി പോലും തുളുമ്പിയില്ല. കോട്ട നാഗ്ഡ സെക്ഷന്‍ ഇടയിലായിരുന്നു പരീക്ഷണ ഓട്ടം. വാട്ടര്‍ ടെസ്റ്റില്‍ പുതുതലമുറ ട്രെയിനിന്റെ ടെക്നോളജിക്കല്‍ ഫീച്ചറുകള്‍ തെളിഞ്ഞെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.