മുംബൈയിലെ വെള്ളക്കെട്ടുള്ള ട്രാക്കുകളിലൂടെ വന്ദേ ഭാരത് ട്രെയിൻ പോകുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മുംബൈ കാഞ്ചുർമാർഗിന് സമീപത്ത് നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന. നഗരത്തിൽ കനത്ത മഴ പെയ്യുമ്പോഴാണ് വീഡിയോ എടുത്തതെന്ന് സൂചന. മഴവെള്ളം നിറഞ്ഞ ട്രാക്കിൽ സ്ലോ പോലും ചെയ്യാതെ നീങ്ങുന്ന വന്ദേഭാരത് ലോക്കോ പൈലറ്റിന് അഭിനന്ദനവും ഒരു വശത്തുണ്ട്. സംഭവം എന്തായാലും വൈറലായി.