ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ വീട്ടിലാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ടാങ്കിനുള്ളിൽ അസാധാരണമായ ചലനം ശ്രദ്ധിച്ച വീട്ടുകാരാണ് പരിശോധനയിൽ വെള്ളത്തിൽ അനങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ടാങ്കിൽ നിന്ന് പാമ്പുകളെ സുരക്ഷിതമായി നീക്കം ചെയ്തു. ആകെ 27 പാമ്പ് കുഞ്ഞുങ്ങളെ കണ്ടെടുത്തതായി റേഞ്ച് ഓഫീസർ ഷിഷ്പാൽ സിംഗ് പറഞ്ഞു. പാമ്പുകളെ ശ്രദ്ധാപൂർവ്വം പുറത്തെടുത്ത് സുരക്ഷിതമായി മാറ്റി.