ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ ഒരു വീട്ടിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ പണം നിറച്ച മൂന്ന് ഡ്രമ്മുകൾ കണ്ടെടുത്തg ഗംഗാ നഗർ പ്രദേശത്തെ ബരായ്പൂർ രാംനഗർ ഗ്രാമത്തിലെ രാജേഷ് യാദവിന്റെയും രാകേഷ് യാദവിന്റെയും വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോനം കുമാർ പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി പണം എണ്ണിത്തിട്ടപ്പെടുത്തി നോട്ടുകൾ സുരക്ഷിതമാക്കി.