സർക്കാർ പ്രഖ്യാപിച്ച കാർഷിക വായ്പ എഴുതിത്തള്ളുന്നതിലുള്ള കാലതാമസം മൂലം പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ കർഷകൻ്റെ വേറിട്ട സമരമാണ് ദൃശ്യങ്ങളിൽ. സ്വന്തം കാളപ്പുറത്ത് കയറി നേരെ തഹസിൽദാർ ഓഫീസിനുള്ളിലേക്ക് പ്രവേശിച്ചാണ് കർഷകൻ തന്റെ പ്രതിഷേധം അറിയിച്ചത്. ഓഫീസിനുള്ളിൽ കാളയുമായി കയറിയ കർഷകൻ തനിക്ക് വായ്പ ഇളവ് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാനും തുടങ്ങി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.