ഹരിയാനയിലെ ഫരീദാബാദ് സുരാജ്കുണ്ഡ് മേളയിൽ ഭീമൻ ആകാശ ഊഞ്ഞാൽ ആകാശത്ത് വെച്ച് തകർന്നുവീണ് 19 പേർക്ക് പരിക്ക്. പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടയിൽ ഒരു പോലീസ് ഇൻസ്പെക്ടർക്കും ജീവൻ നഷ്ടമായി. വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. ഇവിടുത്തെ സുനാമി' ജോയ്റൈഡ് എന്ന ഊഞ്ഞാലാണ് തകരാറിലായത്.