ശബരിമലയില്‍ കാട്ടാനയിറങ്ങി. മരക്കൂട്ടത്ത് യൂടേണ്‍ ഭാഗത്താണ് ആനയെ കണ്ടത്. ആന സംരക്ഷണവേലി തകര്‍ത്തു. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. ഭാഗ്യത്തിന് ആര്‍ക്കും അപകടമില്ല. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ ആനയെ വിരട്ടി കാട്ടിലേക്ക് വിട്ടു. സംരക്ഷണ വേലി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു