ഹിമാചലിലെ അടൽ ടണലിന് സമീപമുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗതയിൽ എത്തിയ മഹീന്ദ്ര സ്കോർപിയോ റോഡരികിലെ ബാരിക്കേഡുകൾ തകർത്ത് നിർമ്മാണത്തിലിരുന്ന ഒരു പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലത്തിൽ നീണ്ടുനിൽക്കുന്ന ഇരുമ്പ് കമ്പികൾ വാഹനത്തിൻ്റെ ബോഡിയിലേക്ക് തറഞ്ഞു കയറി. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.