പൊറോട്ട ഗ്രേവിക്ക് പൈസ ആവശ്യപ്പെട്ടതിൻ്റെ പേരിൽ കടയുടമക്ക് മർദ്ദനം. കൊച്ചിയിലാണ് സംഭവം. ഏടവനക്കാടുള്ള ഹോട്ടലുടമ സുബൈറിനാണ് മർദ്ദനമേറ്റത്. ഗ്രേവിക്ക് 20 രൂപ ആവശ്യപ്പെട്ടതാണ് പ്രദേശവാസിയായ ജിബിയെ പ്രകോപിതനാക്കിയത്. മർദ്ദത്തിനിടയിൽ കയ്യിലുണ്ടായിരുന്ന വസ്തുകൊണ്ട് ഇയാൾ സുബൈറിനെ കുത്തി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.