വാഴപ്പിണ്ടി വെച്ചൊരു കിടിലന്‍ റെസിപ്പി

08 July 2024

SHIJI MK

ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. സോഫ്റ്റായ പാവ് ബജി മുതല്‍ ക്രിസ്പി പാപ്പി ചാറ്റുകള്‍ വരെ നീളുന്ന പട്ടിക. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും വാഴപ്പിണ്ടി ചാട്ട് കഴിച്ചിട്ടുണ്ടോ? Image: Social Media

സ്ട്രീറ്റ് ഫുഡ്

ഇന്‍സ്റ്റഗ്രാമില്‍ ഫുഡീ ഇന്‍കാര്‍നേറ്റ് എന്ന ബ്ലോഗര്‍ പങ്കിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അത് വാഴപ്പിണ്ടി വെച്ചൊരു ചാട്ടാണ്. Image: Social Media

വീഡിയോ

വാഴപ്പിണ്ടി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളരി, ക്യാരറ്റ്, മസാല പുരട്ടിയ ചനാസ്, ഉപ്പ് എന്നിവ ചേര്‍ക്കാം Image: Social Media

റെസിപ്പി

തയാറാക്കിയ വെച്ചിരിക്കുന്ന കൂട്ടിലേക്ക് എരിവുള്ള പച്ച മുളക് ചട്ണിയും മധുരവും പുളിയുമുള്ള സോസും ഒഴിക്കാം Image: Social Media

അടുത്ത ഘട്ടം

ഈ മിശ്രിതത്തിലേക്ക് ക്രിസ്പി ആലു ഭുജിയ ഇടാം. രുചി കൂടാന്‍ ചെറുനാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

ശേഷം

എല്ലാ ചേരുവകളും ചേര്‍ത്ത ശേഷം നന്നായി മിക്‌സ് ചെയ്ത് വാഴയില്‍ തന്നെ വിളമ്പാം. Image: Social Media

വിളമ്പാം

വാഴപ്പിണ്ടി കൊണ്ട് ഈ വിഭവം ഉണ്ടാക്കുന്നതിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്.

കയ്യടികള്‍