ഒറ്റക്കളി കൊണ്ട് അഭിഷേക് ശർമ തകർത്തത് ഒന്നിലധികം റെക്കോർഡുകൾ 

08 July 2024

Abdul basith

സിംബാബ്‌വെയ്ക്കെതിരായ ഒറ്റക്കളി കൊണ്ട് യുവതാരം അഭിഷേക് ശർമ ഒന്നിലധികം റെക്കോർഡുകളാണ് തകർത്തത്. രോഹിത് ശർമയുടെ ഒരു റെക്കോർഡ് പോലും അഭിഷേക് പഴങ്കഥയാക്കി.

ഒറ്റക്കളി, ഒന്നിലധികം റെക്കോർഡുകൾ

ആദ്യ ടി20യിൽ റൺസൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് രണ്ടാമത്തെ കളിയിൽ തകർപ്പൻ ഫോമിലായിരുന്നു. മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ താരമാവാൻ അഭിഷേകിനു സാധിച്ചു.

അഭിഷേക് ശർമ

വെറും 47 പന്തിലാണ് അഭിഷേക് ശർമ്മ സെഞ്ചുറി തികച്ചത്. 7 ബൗണ്ടറികളും 8 സിക്സും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്.

മിന്നൽ സെഞ്ചുറി

ഈ ഇന്നിംഗ്സിൻ്റെ മികവിൽ സിംബാബ്‌വെയെ 100 റൺസിന് തോല്പിച്ച് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത് 2 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ സിംബാബ്‌വെയെ 134 റൺസിന് എറിഞ്ഞിട്ടു.

കൂറ്റൻ ജയം

ഇന്ത്യൻ ജഴ്സിയിൽ തൻ്റെ രണ്ടാമത്തെ മാത്രം മത്സരത്തിലാണ് അഭിഷേകിൻ്റെ പ്രകടനം. ഇതോടെ രാജ്യാന്തര ടി20യിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന താരമായി അഭിഷേക് മാറി.

കുറഞ്ഞ മത്സരങ്ങൾ

ഇന്നലത്തെ മത്സരത്തോടെ ടി20യിൽ അഭിഷേക് 50 സിക്സ് തികച്ചു. ഇതോടെ, ഇക്കൊല്ലം ടി20യിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരമായി അഭിഷേക് മാറി. രോഹിത് ശർമയുടെ 46 സിക്സ് എന്ന റെക്കോർഡാണ് താരം തകർത്തത്.

രോഹിതിൻ്റെ റെക്കോർഡ്

പരമ്പരയിലെ മൂന്നാം മത്സരം ഈ മാസം 10ന് നടക്കും. അവസാന മൂന്ന് മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. 

മൂന്നാം മത്സരം