ആർത്തവ ദിവസങ്ങളിലെ  അമിത രക്തസ്രാവം ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ.

30 JUNE 2024

NEETHU VIJAYAN

ആർത്തവ സമയത്തെ അമിത രക്തസ്രാവത്തെ മെനോറാജിയ എന്നാണ് പറയുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി തടസ്സപ്പെടുത്തും.

മെനോറാജിയ

Pic Credit: FREEPIK

അമിത രക്തസ്രാവം വിളർച്ച, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, എന്നിവയിലേക്ക് നയിക്കുന്നു. ഇതിന് ചില പരിഹാരങ്ങൾ നോക്കാം.

ആരോ​ഗ്യ പ്രശ്നങ്ങൾ

Pic Credit: FREEPIK

അമിത രക്തസ്രാവമുള്ളവർ ആർത്തവ ദിവസങ്ങളിൽ ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് നല്ലതാണ്.

ഇരുമ്പടങ്ങിയ ഭക്ഷണം

Pic Credit: FREEPIK

ആപ്രിക്കോട്ട്, ഉണക്കമുന്തിരി, മുട്ട, ബീൻസ്, വേവിച്ച ചീര, ബ്രൊക്കോളി, ഡ്രെെ ഫ്രൂട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ

Pic Credit: FREEPIK

ഇഞ്ചിയുടെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കുകയും ഈ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചി ചായ

Pic Credit: FREEPIK

കറുവപ്പട്ടയും മല്ലിയിലയും ചേർത്തുള്ള വെള്ളം അമിത രക്തസ്രാവം തടയുന്ന ഒന്നാണ്. ആർത്തവ ദിവസങ്ങളിൽ ചെറിയ ചൂടോടെ കറുവപ്പട്ട, മല്ലിയില വെള്ളം കുടിക്കാവുന്നതാണ്.

കറുവപ്പട്ടയും  മല്ലിയിലയും

Pic Credit: FREEPIK

ആപ്പിൾ സിഡെർ വിനെഗർ ശരീരത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം നിയന്ത്രിക്കാനും അമിതമായ രക്തസ്രാവം കുറയ്ക്കാനും സഹായിക്കുന്നു.

ആപ്പിൾ സിഡെർ വിനെഗർ

Pic Credit: FREEPIK

ആർത്തവ ലക്ഷണങ്ങളും അസ്വസ്ഥതകളും കുറയ്ക്കുന്നതിന് രണ്ട് ടേബിൾസ്പൂൺ വിനെഗർ വെള്ളത്തിൽ കലർത്തി ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.

ദിവസവും രണ്ടോ  മൂന്നോ തവണ

Pic Credit: FREEPIK

Next: മുടി വളർത്താൻ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കാം