01 JUNE 2024
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം നടക്കാനിരിക്കുകയാണ്. വിവാഹം ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായി നടത്താനുള്ള തയാറെടുപ്പില്‍ തന്നെയാണ് അംബാനി കുടംബം.
വിവാഹത്തിന് മുമ്പുള്ള പ്രീവെഡിങ് ആഘോഷത്തിന്റെ രണ്ടാം പതിപ്പ് നടന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.
മെയ് 29 മുതല്‍ ജൂണ്‍ 1 വരെയായിരുന്നു ആഘോഷം നടന്നത്. 800 അതിഥികളാണ് കപ്പലില്‍ ഈ ദിവസങ്ങളില്‍ യാത്ര ചെയ്തത്.
രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിങ് തുടങ്ങിയ താരങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇറ്റലിയില്‍ നിന്ന് തെക്കന്‍ ഫ്രാന്‍സിലേക്കായിരുന്നു കപ്പല്‍ സഞ്ചരിച്ചിരുന്നത്.
അത്യുഗ്രന്‍ വിഭവങ്ങളാണ് അതിഥികള്‍ക്ക് നല്‍കാനായി ഒരുക്കിയിരുന്നത്. ഇറ്റാലിയന്‍, ഫ്രഞ്ച്, തായ്, മെക്‌സിക്കന്‍, ജാപ്പനീസ്, നോര്‍ത്ത് ഇന്ത്യന്‍, ഗുജറാത്തി വിഭവങ്ങള്‍ തുടങ്ങി വെറൈറ്റി ഭക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
ആദ്യ ദിനത്തില് ഓണ്‍ ബോര്‍ഡ് പലേരെംക് എന്ന ഭക്ഷണമായിരുന്നു ഉച്ചയ്ക്ക് നല്‍കിയിരുന്നത്. ഓണ്‍ ബോര്‍ഡ് അറ്റ് സീ എന്ന പേരിലായിരുന്നു ഡിന്നര്‍.
രണ്ടാം ദിവസം റോമന്‍ ഹോളിഡേ ആയിരുന്നു തീം. റോമിലെ പ്രശസ്തമായ ആര്‍ട്ടിചോക്‌സ്, പിസ്സ അല്‍ ടാഗ്ലിയോ, സ്വീറ്റ് ജെലാറ്റോ തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്.
2024 ജൂലൈ 12 നാണ് ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം. മൂന്ന് ദിവസങ്ങളിലായി ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.