അംബാനിക്കുടുംബത്തിലെ വെൽകം പാർട്ടിയിൽ പങ്കെടുത്ത ക്രിക്കറ്റ് താരങ്ങൾ

06 July 2024

ആനന്ത് അംബാനിയും രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് പരിപാടിയിൽ (വെൽക്കം പാർട്ടി) നിരവധി സെലബ്രറ്റികളാണ് പങ്കെടുത്തത്. കുറച്ചധികം ക്രിക്കറ്റർമാരും ചടങ്ങിൽ സംബന്ധിച്ചു.

സെലബ്രറ്റികൾ

ദേശീയ ടീമിൻ്റെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഭാര്യ സാക്ഷിയോടൊപ്പമാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസം വിവാവവാർഷികം ആഘോഷിച്ച ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എംഎസ് ധോണി

ഇന്ത്യൻ താരം കെഎൽ രാഹുലും ഭാര്യയോടൊപ്പമാണ് ചടങ്ങിനെത്തിയത്. നടൻ സുനിൽ ഷെട്ടിയുടെ മകളും അഭിനേത്രിയുമായ ആതിയ ഷെട്ടിയാണ് രാഹുലിൻ്റെ ഭാര്യ.

കെഎൽ രാഹുൽ

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഭാര്യ ദേവിഷ ഷെട്ടിയ്ക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചു. ടി20 ലോകകപ്പ് നേടിയ ടീമിൽ ഇടം പിടിച്ചിരുന്ന സൂര്യ ഫൈനലിൽ എടുത്ത തകർപ്പൻ ക്യാച്ച് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

സൂര്യകുമാർ യാദവ്

മുൻ ഇന്ത്യൻ താരവും പരിശീലകനും കമൻ്റേറ്ററുമായ സഹീർ ഖാനും വെൽക്കം പാർട്ടിയിലെത്തി. ഭാര്യ സാഗരികയുമായാണ് താരം ചടങ്ങിൽ പങ്കെടുത്തത്.

സഹീർ ഖാൻ

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നിർണായക സംഭാവനകൾ വഹിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ചടങ്ങിൽ പങ്കെടുത്തു. ഭാര്യയുമായി വേർപിരിഞ്ഞെന്ന അഭ്യൂഹത്തിനു ശക്തിയേറ്റി ഒറ്റക്കാണ് ഹാർദിക് എത്തിയത്.

ഹാർദിക് പാണ്ഡ്യ

ഇന്ത്യൻ താരം ഇഷാൻ കിഷൻ ഹാർദിക്കിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. ഇരുവരും നേരത്തെ മുതൽ സുഹൃത്തുക്കളാണ്.

ഇഷാൻ കിഷൻ