വായിലൂടെ കുട്ടികളെ ജനിപ്പിക്കുന്നവർ

16  April 2025

Nithya V

Pic Credit: Pinterest

വിവിധ തരം ജീവജാലകങ്ങളാൽ വൈവിധ്യമാണ് നമ്മുടെ പ്രകൃതി. ഈ വ്യത്യസ്തത തന്നെയാണ് അവയെ മനോഹരമാക്കുന്നതും.

പ്രകൃതി

പ്രത്യുൽപാദനം പല ജീവികളിലും പല തരത്തിലാണ്. വായിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ചില ജീവികളെ പരിചയപ്പെടാം.

പ്രത്യുൽപാദനം

പെൺതവളകൾ മുട്ട ഇടുകയും ബീജസങ്കലനം ചെയ്ത മുട്ടകളെ ആൺ തവളകൾ വായ്ക്കുള്ളിലെ വോക്കൽ സഞ്ചിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. മുട്ട വിരിയുമ്പോൾ പുറത്ത് വിടുന്നു

ഡാർവിൻസ് തവള

പെൺ സിക്ലിഡ് പുറത്തുവിടുന്ന ബീജസങ്കലനം ചെയ്ത മുട്ടകൾ ആൺ മത്സ്യം വായിൽ എടുത്ത് സൂക്ഷിക്കുന്നു. മുട്ട വിരിയുമ്പോൾ വായിൽ നിന്ന് പുറത്ത് വിടുന്നു.‌

സിക്ലിഡുകൾ

ബീജസങ്കലനത്തിനുശേഷം, ആൺ മത്സ്യം വായിൽ മുട്ടകൾ ഇൻകുബേറ്റ് ചെയ്യുന്നു. മുട്ടകൾ ചെറിയ കുഞ്ഞുങ്ങളായി വിരിഞ്ഞുകഴിഞ്ഞാൽ, വായിൽ നിന്ന് പുറത്തുവിടുന്നു.

ജയന്റ് ഗൗരാമി

ബീജസങ്കലനം ചെയ്ത മുട്ടകൾ ആൺ മത്സ്യത്തിന്റെ വായിൽ കുഞ്ഞുങ്ങളായി വിരിയുന്നു. ആഴക്കടലിൽ മുട്ടകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഇത് സ​ഹായിക്കുന്നു.

സീ കാറ്റ്ഫിഷ്

ആൺ മത്സ്യങ്ങളുടെ വായിലുള്ള പ്രത്യേക സഞ്ചിയിൽ മുട്ടകൾ സൂക്ഷിക്കുകയും വിരിഞ്ഞുകഴിഞ്ഞാൽ, കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് ഒഴിക്കുകയും ചെയ്യുന്നു.

ജാഫിഷ്

പെൺകടൽകുതിരകൾ ഇടുന്ന മുട്ടകൾ ആൺ കടൽ കുതിരകൾ വായ്ക്കുള്ളിൽ സൂക്ഷിക്കുകയും വിരിയുമ്പോൾ പുറത്ത് വിടുകയും ചെയ്യുന്നു.

കടൽക്കുതിരകൾ