24 May 2026
ASHLI C
PHOTO CREDIT: GETTY IMAGES
ഇന്ന് എല്ലാവരും ഒരേപോലെ നേരിടുന്ന ഒരു വെല്ലുവിളിയായിരിക്കുകയാണ് ഈച്ച. ഈച്ചകൾ കാരണം എവിടെയും നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ.
നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറിയ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഇവയെ തുരത്താവുന്നതാണ്. അതിനുള്ള ലളിതമായ മാർഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഈച്ചകൾക്ക് തുളസി പുതിനയില എന്നിവയുടെ മണം ഒട്ടും ഇഷ്ടമല്ല അതുകൊണ്ട് ഇവ ജനാലകൾക്ക് സൈഡിൽ വളർത്തുകയോ അല്ലെങ്കിൽ ചതച്ച് അതിന്റെ നീര് സ്പ്രേ പോലെയാക്കി ഒഴിക്കുന്നതോ ഇവയെ തുരത്താൻ നല്ലതാണ്.
അല്പം കായം വെള്ളത്തിൽ കലക്കി ഈച്ച വരുന്ന ഭാഗത്ത് തളിച്ചു നൽകിയാൽ ഈച്ച പിന്നീട് ആ പ്രദേശത്തേക്ക് വരില്ല. കാരണം കായത്തിന്റെ മണം ഈച്ചയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.
വൈകുന്നേരങ്ങളിലും അതുപോലെ ഈച്ച വല്ലാതെ ശല്യം ആകുന്ന സമയങ്ങളിലും കർപ്പൂരം പുകയ്ക്കുന്നത് ഈച്ചയെ തുരത്താൻ വളരെ നല്ല മാർഗമാണ്.
ഒരു നാരങ്ങ എടുത്ത് രണ്ടായി പിളർക്കുക. ശേഷം അതിലേക്ക് കുറച്ച് ഗ്രാമ്പൂ തറച്ചു വയ്ക്കുക. ഇത് ഡൈനിങ് ടേബിളിലോ അടുക്കളയിലോ വെച്ചാൽ ഈച്ചകൾ പിന്നെ പരിസരത്ത് വരില്ല.
ഒരല്പം വെള്ളത്തിലേക്ക് ലിക്വിഡ് സോപ്പ് നന്നായി കലർത്തുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി വിനാഗിരിയും ഒട്ടിച്ച് ഈച്ചയുള്ള ഭാഗത്ത് തളിച്ചാൽ വളരെ നല്ലതാണ്.
വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക. നിങ്ങളുടെ വീട്ടിൽ ഈച്ച പെരുകുന്നുണ്ടെങ്കിൽ അതിനർത്ഥം ശുചിത്വം ഇല്ലായ്മ എന്നാണ്.