11 February 2025
TV9 MALAYALAM
വീട് പണിയുന്ന ഭൂമിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് വിളിക്കുന്നത്.
Pic Credit: Instagram/PTI/AFP
ഭൂമിയുടെ മറ്റ് ദിക്കുകളുടെ അധിപൻ ദേവന്മാരാണെങ്കിൽ കന്നിമൂലയുടെ അധിപൻ അസുരനാണ്.
അതുകൊണ്ട് കന്നിമൂലയിൽ അലശമായ പ്രവർത്തികൾ നിർമിച്ചാൽ വലിയ ദോഷങ്ങളും പ്രതിസന്ധികളും കുടുംബത്തിനുമുണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കന്നിമൂലയിൽ പാടില്ലാത്തത് എന്തെല്ലാമാണെന്ന് പരിശോധിക്കാം
ഈ ഭാഗത്ത് എപ്പോഴും നനഞ്ഞിരിക്കാൻ പാടില്ല. അതുകൊണ്ട് ശുചിമുറി, സെപ്റ്റിക്ക് ടാങ്ക്, കിണർ, അടുക്കള കുഴികൾ ഒന്നും കന്നിമൂലയിൽ പാടില്ല
കന്നിമൂല വഴി വീട്ടിലേക്ക് പ്രവേശിക്കാൻ പാടില്ല. അതുകൊണ്ട് കാർ പോർച്ചോ, സിറ്റ്ഔട്ടോ, വീടിൻ്റെ പ്രധാന വാതിലോ, ഗേറ്റോ കന്നിമൂലയിൽ പാടില്ല
പട്ടിക്കൂട്, കോഴിക്കൂട്, പക്ഷികൾക്കുള്ള കൂട്, മീനെ വളർത്താനുള്ള ടാങ്ക് അങ്ങനെ ഒന്നും കന്നിമൂലയിൽ പാടില്ല
Next: മണി പ്ലാൻ്റിലെ ഇലകൾ മഞ്ഞ നിറമാകരുത് കടം പെരുകും