14 December 2024
ABDUL BASITH
ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.
Image Courtesy - PTI
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. സെഞ്ചുറി നേടിയ പ്രോട്ടീസ് താരം റീസ ഹെൻറിക്ക്സാണ് കളിയിലെ താരം.
മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങിയ സൂപ്പർ താരം ബാബർ അസം 20 പന്തിൽ 31 റൺസ് നേടി പുറത്തായി. ഇന്നിംഗ്സിൽ രണ്ട് റെക്കോർഡുകളും അസം കുറിച്ചു.
ടി20 ക്രിക്കറ്റിൽ 11,000 റൺസ് പൂർത്തിയാക്കാൻ അസമിന് സാധിച്ചു. ലോകത്തിലെ 11 ആമത്തെയും പാകിസ്താനിൽ നിന്നുള്ള രണ്ടാമത്തെ താരവുമാണ് അസം.
ഈ നേട്ടത്തിൽ ഏറ്റവും വേഗത്തിലെത്തുന്ന താരമാണ് ബാബർ അസം. 298 മത്സരങ്ങളിൽ നിന്നാണ് പാകിസ്താൻ താരത്തിൻ്റെ നേട്ടം.
പട്ടികയിൽ വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരം ക്രിസ് ഗെയിലാണ് രണ്ടാമത്. 314 മത്സരങ്ങൾ കളിച്ചാണ് ക്രിസ് ഗെയിൽ 11,000 ടി20 റൺസ് തികച്ചത്.
പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് ജൊഹന്നാസ്ബർഗിലാണ് മത്സരം ആരംഭിക്കുക.
Next :വിരമിക്കൽ പ്രഖ്യാപിച്ച് പാക് താരം