കട്ടൻചായയിൽ ഇതൊഴിച്ചാൽ മുഖക്കുരു പാടെ  മാറും. മുടിവളരുന്നതിനും  ഇത് സഹായകമാണ്. 

29 JUNE 2024

NEETHU VIJAYAN

പാൽചായ, കട്ടൻചായ, ഇഞ്ചി ചായ, ഗ്രീൻ ടീ അടക്കം പലതരം ചായകളാണുള്ളത്. എന്നാൽ ഇവയിൽ കട്ടൻചായ ഇഷ്ടപ്പെടുന്ന ഒരു വിഭാ​ഗമുണ്ട്.

പലതരം ചായ

Pic Credit: FREEPIK

രാവിലെയും വൈകിട്ടുമൊക്കെ കട്ടൻ ചായ കുടിക്കാനിഷ്ടപ്പെടുന്നവരുണ്ട്. ഉന്മേഷം പ്രദാനം ചെയ്യുന്നതിന് മാത്രമല്ല ചായ. വേറെയും ഗുണങ്ങളുണ്ട്

കട്ടൻ ചായ

Pic Credit: FREEPIK

ഇനി മുടിവളരുന്നതിനും മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായ ഉപയോഗിക്കാമെന്നത് പലർക്കും അറിയാത്ത ഒരു സത്യമാണ്.

മുടിവളർച്ച മുഖക്കുരു

Pic Credit: FREEPIK

മുടി കൊഴിച്ചിലകറ്റി സ്വാഭാവിക നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് കട്ടൻ ചായ വളരെയധികം സഹായിക്കും.

മുടിയുടെ സ്വാഭാവിക നിറം

Pic Credit: FREEPIK

താരൻ അകറ്റാനും കട്ടൻ ചായ സഹായിക്കുന്നു. മുടി വളർച്ചയ്‌ക്ക് സഹായിക്കുന്ന വിറ്റാമിൻ ഇ, അയൺ തുടങ്ങിയവ ചായപ്പൊടിയിലുണ്ട്.

മുടി വളർച്ച

Pic Credit: FREEPIK

കട്ടൻ ചായ കുടിക്കുകയോ മുടിയിൽ പുരട്ടുകയോ ചെയ്യാം. എന്നാൽ പഞ്ചസാര ഇടാതെ കട്ടൻ ചായ ഉണ്ടാക്കിവേണം ഇങ്ങനെ ചെയ്യാൻ.  

പഞ്ചസാര ഇടാതെ

Pic Credit: FREEPIK

കട്ടൻ ചായ ഒരു സ്‌പ്രേ ബോട്ടിലിലാക്കി മുടിയിൽ സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. 15-20 മിനിട്ട് മുടി ഉണക്കിയ ശേഷം കഴുകി കളയാം.

മുടിയിൽ സ്‌പ്രേ ചെയ്യാം

Pic Credit: FREEPIK

കട്ടൻ ചായയിൽ തേനൊഴിച്ച് കുടിക്കുന്നത് ചർമത്തിന് വളരെ നല്ലതാണ്. മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായയിൽ തേനൊഴിച്ച് കുടിക്കാം.

തേനൊഴിച്ച കട്ടൻ

Pic Credit: FREEPIK

ത്വക്കിന് നിറം നൽകുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. 

ത്വക്കിന് നിറം

Pic Credit: FREEPIK

Next: ടി20 ലോകകപ്പിലെ വിരാട് കോഹ്‌ലിയുടെ മോശം ഫോമിലേക്ക് ഒരു തിരിഞ്ഞുനോട്ടം