ശരീരത്തിലെ കുരുക്കൾ കൊണ്ട് ബുദ്ധിമുട്ടുകയാണോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

01 July 2024

ശരീരത്തിലുണ്ടാവുന്ന കുരുക്കൾ പലർക്കും പ്രശ്നമാണ്. ആക്നെ എന്നറിയപ്പെടുന്ന കുരുക്കൾ പലരും ശ്രദ്ധിക്കാറില്ലെങ്കിലും അങ്ങനെ അവഗണിക്കേണ്ടതല്ലെന്നാണ് വിദഗ്ധാഭിപ്രായം.

ആക്നെ പ്രശ്നമാണ്

ഹോർമോണുകളുടെ വ്യതിയാനം, വൃത്തിയില്ലായ്മ, ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ആകെ ഉണ്ടാവാം. ആക്നെ ഉള്ളവർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഗുണം ചെയ്യും.

ആക്നെയുടെ കാരണങ്ങൾ

ആക്നെയുള്ളവർ വളരെ പ്രാധാന്യം നൽകേണ്ട ഒന്നാണ് വൃത്തി. ഇടയ്ക്കിടെയുള്ള കുളി വൃത്തിയായി ശരീരം സൂക്ഷിക്കാൻ സഹായിക്കും. വിയർത്തതിനു ശേഷം ബാക്ടീരിയൽ ഇൻഫക്ഷൻ ഒഴിവാക്കാൻ നിർബന്ധമായും കുളിക്കണം.

ഇടക്കിടെയുള്ള കുളി

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വായുസഞ്ചാരം സുഗമമാവും. ഇത് വിയർപ്പിൽ നിന്ന് ഒരു പരിധി വരെ ആശ്വാസം നൽകും. വിയർപ്പാണ് പ്രധാനമായും ആക്നെ ഉണ്ടാക്കുന്നത്.

അയഞ്ഞ വസ്ത്രങ്ങൾ

ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ ഭക്ഷണക്രമം വലിയ പങ്കാണ് വഹിക്കുന്നത്. ചർമ്മാരോഗ്യത്തെ സഹായിക്കുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ആക്നെയ്ക്ക് മാത്രമല്ല, മാനസിക പിരിമുറുക്കം കുറയ്ക്കേണ്ടത് പൊതുവെ ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യം വേണ്ടതാണ്. മാനസിക പിരിമുറുക്കങ്ങളുണ്ടാവുമ്പോൾ ഹോർമോൺ വ്യതിയാനമുണ്ടാവുകയും ഇത് ആക്നെയുണ്ടാവുന്നതിലേക്കെത്തുകയും ചെയ്യും.

മാനസിക പിരിമുറുക്കം

ശരീരത്തിലെ കുരുക്കൾ കുറയ്ക്കാനായി ഡോക്ടറെ കാണുന്നത് വളരെ നല്ല കാര്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള കാര്യങ്ങൾ ചെയ്താൽ തീർച്ചയായും അത് ഗുണം ചെയ്യും.

ഡോക്ടറെ സന്ദർശിക്കുക