10  JUNE  2024

TV9 MALAYALAM

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎസ്എഫ്. പത്ത് വര്‍ഷത്തിന് ശേഷമാണ് യുഡിഎസ്എഫിന് ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചത്.

സര്‍വകലാശാല യൂണിയനിലെ മുഴുവന്‍ ജനറല്‍ സീറ്റുകളിലും യുഡിഎസ്എഫ് ആണ് വിജയിച്ചത്.

ചെയര്‍പേഴ്‌സണായി നിതിന്‍ ഫാത്തിമയേയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് സഫ്വാനെയും തെരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍ പികെ അര്‍ഷാദും വൈസ് ചെയര്‍പേഴ്‌സണ്‍ ഷബ്‌ന കെടിയും ജോയിന്റ് സെക്രട്ടറി അശ്വിന്‍ നാഥ് കെപിയുമാണ്.

തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് എംഎസ്എഫിന്റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ തന്നെയാണ് കോടതിയെ സമീപിച്ചത്.

ഈ റെസ്റ്റോറന്റിലേക്ക് പ്രവേശനം മുപ്പത് കഴിഞ്ഞവര്‍ക്ക് മാത്രം; കാരണം ഇതാണ്‌