ചാമ്പ്യൻസ്  ട്രോഫിയിൽ തിളങ്ങാനൊരുങ്ങുന്ന അഞ്ച് പുതുമുഖങ്ങൾ

16 February 2025

ABDUL BASITH

ചാമ്പ്യൻസ് ട്രോഫിയിലേക്ക് ഇനി അവശേഷിക്കുന്നത് വെറും ഒരു ദിവസം മാത്രമാണ്. ഈ മാസം 19ന് ബുധനാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക.

ചാമ്പ്യൻസ് ട്രോഫി

Image Credits:  CSocial Media

ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങുമെന്ന് കരുതപ്പെടുന്ന ചില താരങ്ങളുണ്ട്. ആദ്യമായി ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന ഇവർ. ഇവരെ പരിചയപ്പെടാം.

താരങ്ങൾ

ഇന്ത്യയുടെ വരുൺ ചക്രവർത്തി ടി20 പ്രകടനങ്ങളുടെ ബലത്തിലാണ് ഏകദിന ടീമിലെത്തിയത്. താരം ചാമ്പ്യൻസ് ട്രോഫിയിൽ തകർക്കുമെന്നാണ് കരുതപ്പെടുന്നത്.

വരുൺ ചക്രവർത്തി

2023 എമർജിങ് ഏഷ്യാ കപ്പിലെ പ്രകടനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പാകിസ്താൻ്റെ തയ്യബ് താഹിർ. തയ്യബും ചാമ്പ്യൻസ് ട്രോഫിയിൽ തകർത്തേക്കും.

തയ്യബ് താഹിർ

ജേക്കബ് ബെഥലിന് പകരം ഇംഗ്ലണ്ട് ടീമിലെത്തിയ ടോം ബാൻ്റണും ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫി കളിക്കുന്നത്. വളരെ മികച്ച താരമാണ് ബാൻ്റൺ.

ടോം ബാൻ്റൺ

മാർക്കസ് സ്റ്റോയിനിസ് വിരമിച്ചതോടെയാണ് ഓസീസ് ടീമിൽ ആരോൺ ഹാർഡിയ്ക്ക് അവസരം ലഭിച്ചത്. ഹാർഡിയും ഒരു ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ്.

ആരോൺ ഹാർഡി

ഉയരക്കാരനായ ന്യൂസീലൻഡ് പേസർ വിൽ ഒറൂർകെ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിൻ്റെ ആദ്യ അങ്കമാണിത്.

വിൽ ഒറൂർകെ

Next : ചാമ്പ്യൻസ് ട്രോഫിയിൽ മറ്റാരും എത്തിപ്പെടാത്ത റെക്കോർഡിലേക്ക് കോലി