ജീവിത വിജയം നേടാൻ സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.
കഠിനാധ്വാനം നേടുന്ന ഒരു വ്യക്തിയെ വിജയത്തിൽ നിന്ന് തടുക്കാൻ ആർക്കും കഴിയില്ല. അസാധ്യമെന്ന് കരുതുന്നവ പോലും കഠിനാധ്വാനത്തിലൂടെ സാധ്യമാക്കാം.
അറിവ് നേടുന്നതിൽ നിന്നും ആരും പിന്തിരിയരുതെന്ന് ചാണക്യൻ പറയുന്നു. ജീവിതത്തിൽ വിജയിക്കാൻ അറിവ് ആവശ്യമാണ്.
ഒരു വ്യക്തി സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നവൻ ജീവിതത്തിൽ മറ്റുള്ളവരേക്കാള്‍ മുന്നിലായിരിക്കും.
കോപമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പല പ്രശ്നങ്ങൾക്കും അത് കാരണമാകും. അതിനാൽ വിജയിക്കണമെങ്കിൽ ശാന്തത ആവശ്യമാണ്.
സമയം ഒരിക്കലും പാഴാക്കരുതെന്ന് ചാണക്യൻ പറയുന്നു. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ സമയത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
പണം ശ്രദ്ധയോടെ ചെലവഴിക്കണമെന്ന് ചാണക്യൻ പറയുന്നു. ഒന്നും ചിന്തിക്കാതെ ധൂർത്തടിക്കുന്നത് നിങ്ങളുടെ ജീവിതം നശിപ്പിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.