ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് ​വളരെ നല്ലതാണ്. ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

വാഴപ്പഴം

Image Courtesy: Getty Images/PTI

വാഴപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

 ദഹനം മെച്ചപ്പെടുത്തുന്നു

ധാരളം നാരുകൾ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനിവാര്യമായ കാത്സ്യം, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തിൽ ഉണ്ട്.

എല്ലുകളുടെ ആരോഗ്യം

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് വിളർച്ച, ക്ഷീണം എന്നിവ അകറ്റാൻ സഹായിക്കും.

വിളർച്ച അകറ്റാൻ

വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിങ്ങനെ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

നല്ല ഉറക്കം ലഭിക്കാന്‍

വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യവും വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വൃക്കകളുടെ ആരോഗ്യം

NEXT: ഇവ ചേർത്ത് പാല് കുടിച്ചു നോക്കൂ