വൈറ്റമിൻ എ, സി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും ആന്തോസയാനിനുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും ചെറിപഴത്തിലുണ്ട്.

ചെറിപഴം

ചർമ്മം ചെറുപ്പമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ ചെറിപ്പഴം ഉൾപ്പെടുത്താൻ മറക്കരുത്.  

ഭക്ഷണത്തിൽ

ചെറിയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും ഇല്ലാതാക്കാൻ വളരെ നല്ലതാണ്.

മുഖക്കുരു

ചെറിയുടെ പൾപ് അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തിന് തിളക്കം നൽകുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.

ചെറി പൾപ്

ചെറിപ്പഴത്തിന്റെ നീരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 -15 മിനുറ്റ് നേരം മുഖത്ത് വയ്ക്കുക.

കറ്റാർവാഴ

നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ നിങ്ങളുടെ മുഖം കഴുകുക. ഇത് കറുപ്പകറ്റാനും വരണ്ട ചർമ്മം മാറ്റാനും സഹായിക്കും.

ഉണങ്ങിയാൽ

ചെറിയുടെ പൾപ്പും അൽപം തെെരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം അങ്ങനെ വയ്ക്കുക.

തെെരും

ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്താൽ ​ഗുണം ഉറപ്പാണ്.

രണ്ടോ മൂന്നോ തവണ