ഡയറ്റിലാണെങ്കിലും വിഷമിക്കേണ്ട ഡാർക്ക് ചോക്ലേറ്റ് കഴിച്ചോളു...

06 JULY 2024

Aswathy Balachandran 

ചോക്ലേറ്റുകൾ പല തരത്തിലുണ്ട്. അതിൽത്തന്നെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണ്. കൊക്കോ കണ്ടന്റ് അധികമായുള്ള മധുരം വളരെ കുറഞ്ഞ ഇത് ഏറെ ​ഗുണങ്ങളടങ്ങിയതാണ്. 

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഫ്ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്.

ആന്റി ഓക്സിഡന്റ്

ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും.

സ്ട്രെസ് കുറയ്ക്കും

ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കുകയും, കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം കൂട്ടുകയും ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.

രക്തസമ്മർദ്ദം

ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഓർമ, ഏകാഗ്രത, മൊത്തത്തിലുള്ള മസ്തിഷ്ക പ്രവർത്തനം എന്നിവയെ നന്നാക്കുന്നു.

ഏകാഗ്രത

കോർട്ടിസോൾ പോലുള്ള ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിനു ഡാർക്ക് ചോക്ലേറ്റിനു കഴിയും.

സ്ട്രെസ് ഹോർമോൺ

ഡാർക്ക് ചേക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഒപ്പം ചർമം ഹൈഡ്രേറ്റഡ് ആയിരിക്കാനും കൊളാജൻ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും.

ചർമ്മസംരക്ഷണം

next - ഓർമ്മക്കുറവും ഡിപ്രഷനുമുണ്ടോ? ഭക്ഷണശീലമാകാം വില്ലൻ...